അബുദാബി: ( gcc.truevisionnews.com ) യുഎഇയിൽ ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ അവധി 22 വരെ നീളും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസമാണ് അവധി. 23 ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.
റമസാൻ മാസത്തെ ചന്ദ്രദർശനം അനുസരിച്ചാകും പെരുന്നാൾ ദിനം നിശ്ചയിക്കുക. അവധി പ്രഖ്യാപിച്ചതോടെ നാട്ടിൽ പോകാനും ആഘോഷങ്ങൾക്കുമായി പ്രവാസികളടക്കമുള്ളവർ ഒരുക്കം തുടങ്ങി.
Eid holiday declared in UAE




























