ബഹ്റൈൻ: ( gcc.truevisionnews.com ) ബഹ്റൈനിൽ വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന നാഫ്തലിൻ ബോളുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈ നിർദ്ദേശം വരുംദിവസങ്ങളിൽ പാർലമെന്റ് ചർച്ച ചെയ്യും. പാറ്റ ഗുളികകളുടെ ഇറക്കുമതിയും വിൽപ്പനയും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
നാഫ്തലിൻ ബോളുകൾ ഖരരൂപത്തിൽ നിന്ന് നേരിട്ട് വിഷവാതകമായി മാറുന്നവയാണെന്നും ഇത് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ധനകാര്യ-സാമ്പത്തികകാര്യ സമിതി അധ്യക്ഷൻ അഹ്‌മദ് അൽ സല്ലും വ്യക്തമാക്കി. ഛർദ്ദി, തലവേദന, ഓക്കാനം, തലകറക്കം എന്നിവയ്ക്ക് പുറമെ രക്തകോശങ്ങളെ ബാധിക്കുന്ന ഹീമോലിറ്റിക് അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കും ഇത് കാരണമായേക്കാം. പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
Bahrain submits resolution to parliament to ban cockroach pills

































