ഒമാൻ: ( gcc.truevisionnews.com )ഒമാനിലെ അൽ ദാഹിറ പ്രവിശ്യയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ജയിലിലായ 30 പേർക്ക് ഒരു സ്വദേശിയുടെ കാരുണ്യത്തിൽ മോചനം. 'ഫാക് കുർബ' എന്ന പദ്ധതിയുടെ ഭാഗമായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഒമാനി പൗരൻ സഹായമെത്തിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇദ്ദേഹം ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാൻ മുന്നിട്ടിറങ്ങാറുണ്ട്.
ഇബ്രിയിലെ കോടതി കേന്ദ്രീകരിച്ചാണ് മോചന നടപടികൾ പൂർത്തിയായത്. ക്രിമിനൽ കേസുകളിലല്ലാതെ, കേവലം കടബാധ്യതകൾ കാരണം ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ സഹായിക്കാനായി 2012-ൽ ഒമാനി ലോയേഴ്സ് അസോസിയേഷൻ രൂപീകരിച്ച കൂട്ടായ്മയാണ് ഫാക് കുർബ. ഈ സംരംഭം വഴി ഇതുവരെ എണ്ണായിരത്തിലധികം പേർക്ക് ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചിട്ടുണ്ട്.
Omani citizen pays off prisoners' debt in Oman

































