അബുദാബി:(https://gcc.truevisionnews.com/) യുഎഇയുടെ വിവിധയിടങ്ങളിൽ ഞായറാഴ്ച പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുലർച്ചെ ഒന്നു മുതൽ രാവിലെ പത്തു മണി വരെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് ജോലി തിരക്കുള്ള പുലർച്ചെ സമയങ്ങളിൽ മഞ്ഞ് കനക്കാൻ സാധ്യതയുള്ളതിനാൽ വേഗത പരിമിതപ്പെടുത്തണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
Heavy fog in the UAE; motorists warned of caution

































