ബുറൈമി: (https://gcc.truevisionnews.com/) ഒമാനിലെ ബുറൈമിയിലെ ഹോട്ടലിൽ മലയാളി മരിച്ച നിലയിൽ. പത്തനംതിട്ട കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ ബിജു ടി. അബ്രഹാം (49) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബൈയിൽനിന്ന് ബുറൈമിയിൽ എത്തിയത്.
വർഷങ്ങളോളം ദുബൈ പാലസിൽ ഇലകട്രീഷ്യൻ എ.സി മെക്കാനിക്ക് ആയി ജോലിചെയ്തിരുന്ന ബിജു, വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് നാട്ടിൽപോയി ദുബൈയിൽ വിസിറ്റിങ് വിസയിൽ തിരിച്ചെത്തിയത്.
പിന്നീട് പുതിയ വിസക്കുള്ള നടപടി പൂർത്തിയാക്കാൻ ദുബൈയിൽനിന്ന് ബുറൈമിയിലേക്ക് വരികയായിരുന്നു. ഇവിടെ ഹോട്ടലിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം.സാമുവൽ അബ്രഹാം- വൽസമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് .
ഭാര്യ ബിൻസി മസ്കത്തിൽ ജോലി ചെയ്യുകയാണ്. ഏബൽ (13) ഏകമകനാണ്. റോയൽ ഒമാൻ പൊലീസ് അറിയിച്ചതനുസരിച്ച് ഭാര്യ ബിൻസി ബുറൈമിയിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. മരണാനന്തര നടപടിക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ നേതൃത്വം നൽകിവരുന്നു.
A Malayali man was found dead in a hotel in Buraimi, Oman.


































