റിയാദ്:(https://gcc.truevisionnews.com/) സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മലയോര മേഖലകളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലയോര പ്രദേശങ്ങൾക്ക് പുറമെ അൽ-ജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും പുലർച്ചെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
വടക്കൻ അതിർത്തികൾ, ഹാഇൽ, തബൂക്ക്, മദീന, മക്കയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാറ്റ് ശക്തമാകുമെന്നും ഇത് പൊടിക്കാറ്റിന് കാരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Chance of rain and fog in certain areas in Saudi Arabia

































