Feb 20, 2026 04:37 PM

ദുബായ്: ( gcc.truevisionnews.com ) ആഗോളതലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് സ്വർണവില വർധിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനു നൽകിയ കർശനമായ അന്ത്യശാസനമാണ് വിപണിയിലെ പുതിയ മാറ്റങ്ങൾക്ക് പ്രധാന കാരണം.

ആണവ കരാറിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎഇ വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 602.50 ദിർഹമാണ് ഇന്നത്തെ വില. 22 കാരറ്റിന് 558.00 ദിർഹവും 21 കാരറ്റിന് 535.00 ദിർഹവുമാണ് നിരക്ക്.

18 കാരറ്റ് സ്വർണത്തിന് 458.50 ദിർഹവും 14 കാരറ്റിന് 357.75 ദിർഹവുമാണ് വിപണി വില. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് മുകളിലെത്തി. ഇറാനുമായുള്ള ബന്ധം വഷളാകുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നുണ്ട്. മധ്യപൂർവേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയതും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. യുഎസിലെ പണപ്പെരുപ്പ നിരക്കുകളും ഫെഡറൽ റിസർവ് സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളും വരും ദിവസങ്ങളിൽ സ്വർണവിലയിൽ നിർണായകമായേക്കാം.



Gold prices soar in Dubai

Next TV

Top Stories










News Roundup






Entertainment News