ജിദ്ദ:( gcc.truevisionnews.com ) സൗദി അറേബ്യയിലെ ജിദ്ദയിൽ നിർമ്മാണം പുരോഗമിക്കുന്ന ജിദ്ദ ടവർ നൂറ് നിലകൾ പിന്നിടാനൊരുങ്ങുന്നു.
നിലവിൽ 91-ാം നിലയിലെത്തിയ നിർമ്മാണം ഓരോ അഞ്ച് ദിവസത്തിലും ഒരു നില എന്ന വേഗതയിലാണ് മുന്നേറുന്നത്. സൗദി കോടീശ്വരൻ വലീദ് ബിൻ തലാലിന്റെ ഉടമസ്ഥതയിലുള്ള ഈ ടവർ 2028-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടക്കാലത്ത് തടസ്സപ്പെട്ട പണികൾ ബിൻലാദൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പുനരാരംഭിച്ചതോടെയാണ് നിർമ്മാണം അതിവേഗത്തിലായത്.
അമേരിക്കൻ എഞ്ചിനീയർ അഡ്രിയാൻ സ്മിത്ത് രൂപകല്പന ചെയ്ത ഈ ഭീമൻ ടവർ ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ആദ്യ കെട്ടിടമായി മാറും.
ഏകദേശം 53 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതി പ്രദേശത്ത് സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. ഒരു ലക്ഷത്തോളം പേർക്ക് താമസസൗകര്യം നൽകുന്ന ഈ പദ്ധതി പ്രവാസികൾ അടക്കം പതിനായിരങ്ങൾക്ക് തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.
Jeddah Tower construction reaches 100th floor; to be completed by 2028


































