മദീനയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

മദീനയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
Feb 18, 2026 11:35 AM | By VIPIN P V

മദീന: ( gcc.truevisionnews.com ) മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു . പേരാമ്പ്ര കൂത്താളി ചത്തോത്ത് വീട്ടിൽ പാണമ്പ്ര കൊയ്‌ലോത്ത് അൻദ്രു (67) ആണ് തിങ്കളാഴ്ച്ച മരിച്ചത്. മസ്ജിദുൽ ഖുബ പരിസരത്തുള്ള ഒരു ഈത്തപ്പഴക്കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു.

ഉംറ നിർവഹിക്കാനായി പുറപ്പെട്ട അൻദ്രു മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഒരു വിദേശിയുടെ വാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ഉടൻ മദീനയിലെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൗദിയിൽ 23 വർഷം പ്രവാസിയായിരുന്നു.

പരേതരായ മൂസ-കുഞ്ഞാമി ദമ്പതികളുടെ മകനാണ് അൻദ്രു. ഭാര്യ: ജമീല, മക്കൾ: അൻവർ, അഷ്‌ക്കർ, താഹിറ, ജസീല, അരീഫ. മരണാനന്തര നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഇശ നമസ്കാരശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Kozhikode native dies in a road accident in Madina

Next TV

Related Stories
 റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം

Feb 17, 2026 10:07 PM

റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം

റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം...

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം; പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

Feb 17, 2026 05:19 PM

പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം; പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം, പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ...

Read More >>
അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Feb 17, 2026 04:48 PM

അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ...

Read More >>
സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ

Feb 17, 2026 04:40 PM

സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ

സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ...

Read More >>
യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത മുന്നറിയിപ്പ്

Feb 17, 2026 02:40 PM

യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത മുന്നറിയിപ്പ്

യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത...

Read More >>
Top Stories

News Roundup