ദുബായ്:( gcc.truevisionnews.com ) വിശുദ്ധ റമദാൻ മാസത്തിലെ ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ദുബായിലെ ടോൾ ഓപ്പറേറ്ററായ 'സാലിക്' പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു.
വിശ്വാസികളുടെയും യാത്രക്കാരുടെയും സൗകര്യാർത്ഥം ജോലി സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിഗണിച്ചാണ് ടോൾ ഷെഡ്യൂളിൽ പരിഷ്കാരം വരുത്തിയത്.
പുതിയ നിർദ്ദേശപ്രകാരം പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയങ്ങളിൽ ടോൾ ഈടാക്കില്ല. ഈ അഞ്ചു മണിക്കൂർ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും.
തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പീക്ക്, ഓഫ് പീക്ക് സമയങ്ങൾ തിരിച്ചുള്ള ഈ ക്രമീകരണം.
ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ പുലർച്ചെ 2 വരെയുള്ള സമയങ്ങളിൽ 4 ദിർഹം ടോൾ നൽകണം. എന്നാൽ മറ്റു ദിവസങ്ങളിലെ പോലെ തന്നെ ഞായറാഴ്ചയും പുലർച്ചെ 2 മുതൽ 7 വരെ ടോൾ രഹിതമായിരിക്കും.
റമദാൻ കാലത്തെ വൈകുന്നേരങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും ഡ്രൈവർമാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഈ പുതിയ ടൈം ടേബിൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Ramadan; Salik toll rates change in Dubai, travel free in the morning


































