കുവൈത്ത് സിറ്റി:( gcc.truevisionnews.com ) കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്തിൽ ഓയിൽ കമ്പനിയിൽ ഫയർ ഫൈറ്റിങ്ങ് ഡിപ്പാർട്മെന്റിൽ സീനിയർ ടെക്നീഷൻ ആയിരുന്നു. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :സുഷമ. മക്കൾ: ശ്രീജ,ശ്രീലക്ഷ്മി.
Expatriate Malayali dies in Kuwait after suffering a heart attack

































