ദോഹ:( gcc.truevisionnews.com ) റമദാൻ മാസത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം ക്രമീകരിച്ച് ഖത്തർ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. റമദാനിൽ സർക്കാർ ഓഫിസുകൾ പ്രതിദിനം അഞ്ച് മണിക്കൂർ മാത്രമായിരിക്കും പ്രവർത്തിക്കുക.
സാധാരണ നിലയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഓദ്യോഗിക സമയം. എന്നാൽ, ജോലികൾ തടസ്സപ്പെടാത്ത രീതിയിൽ രാവിലെ 10 മണി മുതൽ പ്രവൃത്തിസമയം ക്രമീകരിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. ഏത് സമയക്രമം തിരഞ്ഞെടുത്താലും പ്രതിദിനം അഞ്ച് മണിക്കൂർ ജോലി പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്.
Ramadan working hours announced; Government offices in Qatar to operate for five hours

































