വീട്ടുജോലിക്കാർ ശ്രദ്ധിക്കുക; സൗദിയിൽ ജോലി നിർത്തിയാൽ 60 ദിവസത്തിനകം രാജ്യം വിടണം

വീട്ടുജോലിക്കാർ ശ്രദ്ധിക്കുക; സൗദിയിൽ ജോലി നിർത്തിയാൽ 60 ദിവസത്തിനകം രാജ്യം വിടണം
Feb 16, 2026 12:23 PM | By Anusree vc

റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിൽ വീട്ടുജോലിക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അവരുടെ തൊഴിൽ പദവി നിയമവിധേയമാക്കാൻ പുതിയ സമയപരിധി നിശ്ചയിച്ചു. ജോലിയിൽ നിന്ന് വിട്ടുനിന്നാൽ 60 ദിവസത്തിനുള്ളിൽ പദവി നിയമവിധേയമാക്കണമെന്നാണ് പുതിയ നിർദ്ദേശം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാർ പരിഷ്കരണ നടപടികളുടെ ഭാഗമായി ഈ മാറ്റം പ്രഖ്യാപിച്ചത്.

ജോലി നിർത്തിയാൽ, തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ‘മുസാനിദ്’ വഴി തൊഴിലുടമയ്ക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാം. സൗദിയിലെത്തി രണ്ട് വർഷം തികയാത്തവരാണെങ്കിൽ ഇങ്ങനെ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയും അക്കാര്യം തൊഴിലുടമ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി മന്ത്രാലയത്തെ അറിയിച്ചും കഴിഞ്ഞാൽ തൊഴിലാളി 60 ദിവസത്തിനകം രാജ്യം വിടണം. തൊഴിലാളി സൗദിയിലെത്തി രണ്ട് വർഷം കഴിഞ്ഞവരാണെങ്കിൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ സ്പോൺസറിലേക്ക് ജോലി മാറുകയോ വേണം. അതായത് രണ്ട് വർഷം തികയാത്തവർക്ക് രാജ്യം വിടുകയല്ലാതെ, സൗദിയിൽ പുതിയൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനാവില്ല. 60 ദിവസത്തിനകം ഈ പറഞ്ഞ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ തൊഴിലാളിയെ ‘ഹുറൂബ്’ (ഒളിച്ചോടിയെന്ന നിയമലംഘം നടത്തിയ ആൾ) ആയി കണക്കാക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് പുതിയ ‘മുസാനിദ്’ സേവനം.

If you stop working in Saudi Arabia, you must leave the country within 60 days.

Next TV

Related Stories
24 ലക്ഷം ദിർഹത്തി​ന്റെ തട്ടിപ്പ്: സ്ത്രീയുൾപ്പടെ രണ്ടുപേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് യുഎഇ കോടതി

Feb 16, 2026 12:22 PM

24 ലക്ഷം ദിർഹത്തി​ന്റെ തട്ടിപ്പ്: സ്ത്രീയുൾപ്പടെ രണ്ടുപേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് യുഎഇ കോടതി

24 ലക്ഷം ദിർഹത്തി​ന്റെ തട്ടിപ്പ്, സ്ത്രീയുൾപ്പടെ രണ്ടുപേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് യുഎഇ...

Read More >>
ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

Feb 16, 2026 12:14 PM

ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ...

Read More >>
ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; രണ്ട് കമ്പനികൾക്കെതിരെ നടപടി

Feb 16, 2026 12:09 PM

ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; രണ്ട് കമ്പനികൾക്കെതിരെ നടപടി

ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച, രണ്ട് കമ്പനികൾക്കെതിരെ...

Read More >>
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദോ​ഹ​യി​ൽ അന്തരിച്ചു

Feb 15, 2026 02:38 PM

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദോ​ഹ​യി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദോ​ഹ​യി​ൽ...

Read More >>
ഖത്തർ പ്രവാസികൾക്ക് ഹാപ്പി റമദാൻ! ജോലി സമയം ആറ്  മണിക്കൂറായി കുറച്ചു

Feb 15, 2026 11:22 AM

ഖത്തർ പ്രവാസികൾക്ക് ഹാപ്പി റമദാൻ! ജോലി സമയം ആറ് മണിക്കൂറായി കുറച്ചു

റമദാനിൽ സ്വകാര്യ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ച്...

Read More >>
തണുപ്പിനോട് വിട; കുവൈത്തിൽ ഇനി ചൂടിന്റെ ദിനങ്ങൾ! പകൽ താപനില ഉയരുന്നു, ജാഗ്രത

Feb 15, 2026 08:00 AM

തണുപ്പിനോട് വിട; കുവൈത്തിൽ ഇനി ചൂടിന്റെ ദിനങ്ങൾ! പകൽ താപനില ഉയരുന്നു, ജാഗ്രത

രാ​ജ്യ​ത്ത് ത​ണു​ത്ത കാ​ലാ​വ​സ്ഥ​ക്ക് മാ​റ്റം വ​രു​ന്നു....

Read More >>
Top Stories

News Roundup