ദുബൈയിൽ റുവിയ സ്ട്രീറ്റ് തുറന്നു; നാല് പ്രധാന മേഖലകളിലേക്ക് ഇനി എളുപ്പത്തിൽ എത്താം

ദുബൈയിൽ റുവിയ സ്ട്രീറ്റ് തുറന്നു; നാല് പ്രധാന മേഖലകളിലേക്ക് ഇനി എളുപ്പത്തിൽ എത്താം
Feb 18, 2026 10:10 PM | By Roshni Kunhikrishnan

ദുബൈ:( gcc.truevisionnews.com ) ദുബൈയിലെ പ്രധാനപ്പെട്ട നാല് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റുവിയ സ്ട്രീറ്റ് പദ്ധതിയുടെ നിർമാണം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

നാദ് ഹെസ്സ റെസിഡൻഷ്യൽ ഏരിയ, ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ്, വാർസൻ 4 എന്നീ മേഖലകളിലുള്ളവർക്ക് ഈ പുതിയ പാത ഏറെ പ്രയോജനകരമാകും.

3.5 കിലോമീറ്റർ നീളമുള്ള ഈ റോഡ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒന്നാണ്.

പുതിയ പാത നിലവിൽ വന്നതോടെ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റിലെ ഗതാഗത ശേഷിയിൽ 40 ശതമാനത്തോളം വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

യാത്രക്കാർക്ക് ഏറ്റവും വലിയ ആശ്വാസം യാത്രാസമയത്തിൽ ഉണ്ടായ കുറവാണ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം പത്ത് മിനിറ്റിൽ നിന്ന് വെറും നാല് മിനിറ്റായി ഇതോടെ കുറഞ്ഞു. ഏകദേശം 60 ശതമാനത്തോളം സമയലാഭമാണ് ഈ പുതിയ പദ്ധതിയിലൂടെ വാഹനയാത്രക്കാർക്ക് ലഭിക്കുന്നത്.

Ruwiya Street opens in Dubai

Next TV

Related Stories
ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ പൂർത്തിയാകും

Feb 18, 2026 11:20 PM

ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ പൂർത്തിയാകും

ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ...

Read More >>
കിങ് ഫഹദ് കോസ്‌വേയിലെ പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ വന്നു

Feb 18, 2026 09:45 PM

കിങ് ഫഹദ് കോസ്‌വേയിലെ പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ വന്നു

കിങ് ഫഹദ് കോസ്‌വേയിലെ പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ...

Read More >>
വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്; ലംഘിച്ചാൽ 300 റിയാൽ വരെ പിഴ

Feb 18, 2026 06:30 PM

വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്; ലംഘിച്ചാൽ 300 റിയാൽ വരെ പിഴ

വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്, ലംഘിച്ചാൽ 300 റിയാൽ വരെ...

Read More >>
ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127 ജോഡികൾ

Feb 18, 2026 04:50 PM

ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127 ജോഡികൾ

ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127...

Read More >>
ലാഭം കൂട്ടാൻ അളവിൽ കുറവ്; കുവൈത്തിൽ റമദാൻ വിപണിയിൽ കർശന പരിശോധന

Feb 18, 2026 04:34 PM

ലാഭം കൂട്ടാൻ അളവിൽ കുറവ്; കുവൈത്തിൽ റമദാൻ വിപണിയിൽ കർശന പരിശോധന

കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം, വിപണിയിലെ ക്രമക്കേടുകൾ തടയാൻ കുവൈത്തിൽ കർശന...

Read More >>
Top Stories

News Roundup