റിയാദ്: ( gcc.truevisionnews.com )സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ പ്രഖ്യാപിച്ച പുതിയ ടോൾ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ മാറ്റമനുസരിച്ച് കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 റിയാലും, മിനി ബസ്സുകൾക്ക് 55 റിയാലും,
വലിയ ബസ്സുകൾക്ക് 70 റിയാലുമാണ് ഈടാക്കുക. ഭാരവാഹനങ്ങൾക്ക് ടണ്ണിന് 7 റിയാൽ വീതമാണ് നിരക്ക്. 1986-ൽ പ്രവർത്തനമാരംഭിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം 2016-ലാണ് ആദ്യമായി നിരക്ക് വർധിപ്പിച്ചത്.
ഇപ്പോൾ പത്ത് വർഷത്തിന് ശേഷമാണ് വീണ്ടും വർധനവ് വരുത്തിയിരിക്കുന്നത്. എന്നാൽ, യാത്രക്കാർക്ക് കോസ്‌വേ അതോറിറ്റിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കിൽ വിവിധ പാക്കേജുകളിലൂടെ 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Revised toll rates on King Fahd Causeway come into effect

































