കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിലെ ക്രമക്കേടുകൾ തടയാൻ കർശന നടപടികളുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം.
അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റും ഉപഭോക്താക്കളെ വഞ്ചിച്ചും ലാഭമുണ്ടാക്കാൻ ശ്രമിച്ച 12 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം ഉടനടി നിയമനടപടി സ്വീകരിച്ചു.
പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, ടേബിൾ ക്ലോത്തുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഉൽപ്പന്നങ്ങളാണ് സ്ഥാപനങ്ങൾ വിറ്റിരുന്നത്.
ഇത്തരത്തിൽ ഉപഭോക്താക്കളെ കബളിപ്പിച്ച കടകൾക്കെതിരെ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കനുസൃതമായി പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
അതേസമയം, വിപണിയിൽ സാധനങ്ങളുടെ പൂഴ്ത്തിവെപ്പോ അനാവശ്യമായ വിലക്കയറ്റമോ നിലവിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Strict inspections in Kuwait to prevent market irregularities


































