Feb 6, 2026 01:52 PM

റി​യാ​ദ്: (gcc.truevisionnews.com) ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വി​സ​ക​ളു​ടെ വി​ത​ര​ണം ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ളും സു​ഗ​മ​മാ​യ യാ​ത്ര​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.​

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് നാ​ല് മാ​സം മു​മ്പ് ത​ന്നെ വി​സ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സൗ​ദി ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്. വി​സ വി​ത​ര​ണ​ത്തോ​ടൊ​പ്പം ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ സു​പ്ര​ധാ​ന ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ, താ​മ​സം, ഗ​താ​ഗ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​ക​ൾ​ക്ക് അ​ന്തി​മ​രൂ​പ​മാ​യി. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മ​ക്ക​യി​ലെ ക്യാ​മ്പ് സൈ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി അ​നു​വ​ദി​ച്ചു.

വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സേ​വ​ന ക​രാ​റു​ക​ൾ 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. മ​ക്ക​യി​ലെ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ ‘നു​സ്ക്’ പ്ലാ​റ്റ്‌​ഫോം വ​ഴി പൂ​ർ​ണ​മാ​യും ഏ​കോ​പി​പ്പി​ച്ചു. സീ​സ​ൺ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 7,50,000 തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്, കൂ​ടാ​തെ 30,000 തീ​ർ​ഥാ​ട​ക​ർ അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് പാ​ക്കേ​ജു​ക​ൾ ബു​ക്ക് ചെ​യ്തു. വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ 485 ക്യാ​മ്പു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 73 ഹ​ജ്ജ് കാ​ര്യ ഓ​ഫി​സു​ക​ൾ അ​വ​രു​ടെ അ​ടി​സ്ഥാ​ന ക​രാ​റു​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​താ​യും ഹ​ജ്ജ് മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.​

ഹ​ജ്ജ് സീ​സ​ണി​ലെ വെ​ല്ലു​വി​ളി​ക​ൾ ഒ​ഴി​വാ​ക്കാ​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് വി​വേ​ച​ന​ര​ഹി​ത​മാ​യ സേ​വ​നം ന​ൽ​കാ​നും ഈ ​മു​ൻ​കൂ​ർ ന​ട​പ​ടി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഹ​ജ്ജ് മി​ഷ​നു​ക​ളു​മാ​യും സേ​വ​ന ദാ​താ​ക്ക​ളു​മാ​യും മ​ന്ത്രാ​ല​യം നി​ര​ന്ത​ര​മാ​യ ഏ​കോ​പ​നം തു​ട​രു​ക​യാ​ണ്.

Hajj visa issuance to begin from Sunday Saudi ministry completes process

Next TV

Top Stories










News Roundup