കുവൈത്ത് സിറ്റി: (gcc.truevisionnews.com) അവധി കഴിഞ്ഞ് നാട്ടിൽനിന്ന് കുവൈത്തിലേക്ക് മടങ്ങാനിരുന്ന മെഹബൂബ് (58) നാട്ടിൽ അന്തരിച്ചു . അടുത്തിടെ നാട്ടിൽ പോയ മെഹബൂബ് വെള്ളിയാഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരണം.
ദീർഘനാളായി കുവൈത്ത് പ്രവാസിയായ മെഹബൂബ് ടൊയോട്ട അൽ സയർ ജീവനക്കാരനായിരുന്നു. ചെമ്മങ്ങാട് പുല്ലങ്ങാടം ലൈനിലെ യാറത്തൊടുവിലെ പരേതനായ പട്ടുതെരുവ് ഹാജിയാരകത്ത് മാളിയേക്കൽ ഇബ്രാഹിം കോയയുടെയും അലിഹസ്സൻ മരക്കാരകത്ത് സുബൈദയുടെയും മകനാണ്. മയ്യിത്ത് വ്യാഴാഴ്ച ഖബറടക്കി.
ഭാര്യ: ചെറിയകം ജാസ്മിൻ. മക്കൾ: മെഹ്ത്താബ് മെഹബൂബ്, മറിയം മെഹബൂബ് (അബൂദബി). മരുമകൻ: മിഫ്ത്താൽ ഷുക്കൂർ (അബൂദബി).
Kuwaiti expatriate who was about to return after a long absence passes away in the country

































