---
title: "നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി; സൗദിയിൽ 74 സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി"
english_title: "Saudi Arabia revokes operating licenses of 74 private schools"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340384/saudi-arabia-revokes-operating-licenses-of-74-private-schools"
published_at: "2026-02-05T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984bfff4cc11_19.jpg"
keywords: []
---

# നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി; സൗദിയിൽ 74 സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി

> **Lead Summary:** **ജിദ്ദ: **നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 74 സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനാനുമതി സൗദി വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി.

## Article Content

**ജിദ്ദ: **നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 74 സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനാനുമതി സൗദി വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും വിദ്യാഭ്യാസ ഗുണനിലവാരം പുലർത്താതിരിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

പ്രധാനമായും ലൈസൻസ് കാലാവധി കഴിഞ്ഞതും സിവിൽ ഡിഫൻസിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് ഈ സ്കൂളുകൾക്ക് തിരിച്ചടിയായത്.

കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമപരമായ മാറ്റങ്ങൾ വരുത്താത്തതിനെ തുടർന്നാണ് മന്ത്രാലയം ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.

സ്കൂളുകൾ പൂട്ടുന്നതോടെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങൾ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ കുട്ടികൾക്ക് തൊട്ടടുത്തുള്ള സർക്കാർ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കും. കൂടാതെ, രക്ഷിതാക്കൾക്ക് താല്പര്യമുള്ള മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

സുരക്ഷിതവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340384/saudi-arabia-revokes-operating-licenses-of-74-private-schools)