ഷിനാസ്: (gcc.truevisionnews.com) വടക്കൻ ബാത്തിന ഗവർണറേറ്റിൽ റോയൽ ഒമാൻ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ ബാത്തിന പൊലീസ് കമാൻഡ് ഷിനാസ് വിലായത്തിൽ നടത്തിയ പ്രത്യേക ഓപറേഷനിലാണ് ഏഷ്യൻ പൗരൻ പിടിയിലായത്. പ്രതിയുടെ കൈവശം വൻതോതിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
രാജ്യത്തിനകത്ത് ലഹരിമരുന്ന് ഉപയോഗിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിട്ടാണ് ഇയാൾ ഇത് കൈവശം വെച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Asian national arrested with large quantity of crystal meth in Shinas

































