Feb 5, 2026 10:53 AM

മ​നാ​മ: (gcc.truevisionnews.com) ബ​ഹ്‌​റൈ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ന്ന് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഓ​ഫി​സു​ക​ൾ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള ടൂ​റി​സം ഇ​ൻ​സ്പെ​ക്ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

കൃ​ത്യ​മാ​യ ലൈ​സ​ൻ​സോ ബി.​ടി.​ഇ.​എ​യു​ടെ അ​നു​മ​തി​പ​ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ടൂ​റി​സം നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഈ ​ഓ​ഫി​സു​ക​ൾ ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​വ​ക്കെ​തി​രെ​യു​ള്ള കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

അം​ഗീ​കൃ​ത​വും വി​ശ്വ​സ​നീ​യ​വു​മാ​യ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​മാ​യി മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​വൂ എ​ന്ന് ടൂ​റി​സം അ​തോ​റി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. ലൈ​സ​ൻ​സി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തും യാ​ത്ര​ക​ൾ പ്ലാ​ൻ ചെ​യ്യു​ന്ന​തും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ​ക്കും നി​യ​മ​ക്കു​രു​ക്കു​ക​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​വൂ. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ബി.​ടി.​ഇ.​എ അ​റി​യി​ച്ചു. ലൈ​സ​ൻ​സു​ള്ള ഏ​ജ​ൻ​സി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ബി.​ടി.​ഇ.​എ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റോ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളോ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. നേ​ര​ത്തെ അ​ന​ധി​കൃ​ത ട്രാ​വ​ൽ​സ് വ​ഴി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട പ്ര​വാ​സി​ക​ളെ കു​റി​ച്ച് ​ഗ​ൾ​ഫ് മാ​ധ്യ​മം വാ​ർ​ത്ത ചെ​യ്തി​രു​ന്നു. സ​മാ​ന​മാ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റ് ത​ര​ത്തി​ലോ വ​ഞ്ചി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Three travel agencies closed in Bahrain for operating without a license

Next TV

Top Stories










News Roundup