കുവൈത്ത് സിറ്റി: (gcc.truevisionnews.com) ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ കുഴിയിൽ വീണ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
കെട്ടിടത്തിന്റെ അടിത്തറയ്ക്കായി എടുത്ത ആഴത്തിലുള്ള കുഴിയിലേക്കാണ് തൊഴിലാളി വീണത്. വിവരമറിഞ്ഞ ഉടൻ തന്നെ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ, ശുവൈഖ് ഇൻഡസ്ട്രിയൽ ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ പരിശ്രമത്തിനൊടുവിൽ തൊഴിലാളിയെ സുരക്ഷിതമായി പുറത്തെടുക്കുകയും ഉടൻ തന്നെ മെഡിക്കൽ സംഘത്തിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
Worker falls into deep pit in Kuwait; life saved through timely intervention

































