ധൈര്യം കൊള്ളാം ...! വളർത്തുമൃഗത്തെ മറയാക്കി ലഹരി വിതരണം; ഫിലിപ്പിനോ യുവതി ബഹ്‌റൈനിൽ പിടിയിൽ

ധൈര്യം കൊള്ളാം ...! വളർത്തുമൃഗത്തെ മറയാക്കി ലഹരി വിതരണം; ഫിലിപ്പിനോ യുവതി ബഹ്‌റൈനിൽ പിടിയിൽ
Feb 4, 2026 02:55 PM | By Susmitha Surendran

മ​നാ​മ: (https://gcc.truevisionnews.com/) വളർത്തുമൃഗത്തെ നടത്താൻ കൊണ്ടുപോകുന്നതിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന വിദേശി യുവതി ബഹ്‌റൈനിൽ പിടിയിലായി. അബൂ അഷിറ, മാഹൂസ് മേഖലകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന 39 കാരിയായ ഫിലിപ്പിനോ യുവതിയെയാണ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് പിടികൂടിയത്.

 നാ​യു​മാ​യി ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന യു​വ​തി, ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് പാ​ക്ക​റ്റു​ക​ൾ നി​ക്ഷേ​പി​ക്കു​ക​യും പി​ന്നീ​ട് ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ന്ന് അ​ത് കൈ​ക്ക​ലാ​ക്കു​ന്ന​തു​മാ​യി​രു​ന്നു രീ​തി. ഒ​രു വീ​ടി​ന് സ​മീ​പം പാ​ക്ക​റ്റ് ഉ​പേ​ക്ഷി​ക്കു​ന്ന​ത് ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ആർക്കും സംശയം തോന്നാത്ത രീതിയിൽ വളർത്തുമൃഗവുമായി പുറത്തിറങ്ങിയായിരുന്നു ഇവരുടെ കച്ചവടം

പ​രി​ശോ​ധ​ന​യി​ൽ ബാ​ഗി​ൽ​നി​ന്ന് അ​ഞ്ച് പാ​ക്ക​റ്റ് ഐ​സ് മെ​ത്ത് ക​ണ്ടെ​ടു​ത്തു. മാ​ഹൂ​സി​ലെ ഇ​വ​രു​ടെ അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ര​ക്കി​ലോ​യോ​ളം ഷാ​ബു​വും മ​റ്റ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. പാ​കി​സ്താ​ൻ സ്വ​ദേ​ശി​യാ​ണ് ത​ന്നെ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കി​യ​തെ​ന്നും ഓ​രോ ത​വ​ണ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​മ്പോ​ഴും 150 മു​ത​ൽ 180 വ​രെ ദീ​നാ​ർ ല​ഭി​ച്ചി​രു​ന്ന​താ​യും അ​വ​ർ മൊ​ഴി ന​ൽ​കി.

മെ​ത്താം​ഫെ​റ്റാ​മി​ൻ വി​ൽ​പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ ര​ക്ത​പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Filipino woman arrested for drug trafficking in Bahrain

Next TV

Related Stories
കുവൈത്ത് നറുക്കെടുപ്പ് അഴിമതി: ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവ്; 80 കോടിയിലധികം രൂപ പിഴയും ചുമത്തി

Feb 4, 2026 04:32 PM

കുവൈത്ത് നറുക്കെടുപ്പ് അഴിമതി: ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവ്; 80 കോടിയിലധികം രൂപ പിഴയും ചുമത്തി

ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവ്; 80 കോടിയിലധികം രൂപ പിഴയും...

Read More >>
കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

Feb 4, 2026 03:48 PM

കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

കൊല്ലം സ്വദേശിനി കുവൈത്തിൽ...

Read More >>
കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു

Feb 4, 2026 03:00 PM

കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു

കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ...

Read More >>
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം; ഭാഗ്യമെത്തിയത് 5 വർഷത്തെ കാത്തിരിപ്പിന് ശേഷം, മലയാളിക്കും ലക്ഷങ്ങൾ സമ്മാനം

Feb 4, 2026 02:59 PM

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം; ഭാഗ്യമെത്തിയത് 5 വർഷത്തെ കാത്തിരിപ്പിന് ശേഷം, മലയാളിക്കും ലക്ഷങ്ങൾ സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം, മലയാളിക്കും ലക്ഷങ്ങൾ...

Read More >>
Top Stories










News Roundup