പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു
Feb 5, 2026 12:22 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഇസ്മായിൽ ( 82) ദോഹയിൽ അന്തരിച്ചു . കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ദീർഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. അസുഖത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ ഷൈല (എരുമേലി മാളികവീട്ടിൽ കുടുബാംഗം). മക്കൾ: നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്ന (ബംഗളൂരു). മരുമക്കൾ: സജ്ന ഹാരിസ്, ഷമീർ മുഹമ്മദ്, റോഷ്ന ഹാരിസ്.

മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. നടപടികൾ പൂർത്തിയാക്കി ഇന്ന് മഗ്‌രിബ്‌ നമസ്‌കാരാനന്തരം ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Expatriate Malayali passes away in Doha

Next TV

Related Stories
ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

May 14, 2026 10:40 PM

ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ...

Read More >>
സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച  പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

May 14, 2026 10:38 PM

സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജോലിസ്ഥലത്ത്​ വെച്ച്​ ഇടിമിന്നലേറ്റു , മരണം, മൃതദേഹം നാട്ടിലെത്തിച്ചു...

Read More >>
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ സുരക്ഷിതർ

May 14, 2026 04:07 PM

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ സുരക്ഷിതർ

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ...

Read More >>
കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ്  മരിച്ചു

May 14, 2026 08:51 AM

കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി...

Read More >>
ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു; ഖബറടക്കം ഇന്ന്

May 13, 2026 06:01 PM

ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു; ഖബറടക്കം ഇന്ന്

ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു, ഖബറടക്കം...

Read More >>
Top Stories

News Roundup