പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു
Feb 5, 2026 11:00 AM | By VIPIN P V

അൽഹസ: (gcc.truevisionnews.com) മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയിലെ അൽഹസയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുമ്പനാട് സ്വദേശി വേഴമ്പിനേത്ത് വീട്ടിൽ റോയി വർഗീസ് (62) ആണ് മരിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അൽഹസയിലെ മുബാറക് അൽ ഉബൈദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.

നിലവിൽ പവർവെൽ ഇന്റർനാഷനൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മുപ്പത് വർഷത്തിലേറെയായി കുടുംബസമേതം പ്രവാസിയായ റോയി വർഗീസ് അൽഹസയിൽ ജീവകാരുണ്യ സാമൂഹിക സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്നു. മാർത്തോമ്മാ സഭ അൽഹസ കോൺഗ്രിഗേഷൻ ട്രസ്റ്റിയും ഒഐസിസി അംഗവും എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: വെണ്ണിക്കുളത്തെ കോതക്കുളം തെക്കേമണ്ണിൽ വീട്ടിൽ ആനി റോയ് (അൽഹസ ഉബൈദ് ആശുപത്രി സ്റ്റാഫ് നഴ്സ്). വെള്ളിയാഴ്ച രാവിലെ ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുമുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി ഉച്ചയോടെ അഹമ്മദാബാദിലെത്തിക്കുന്ന മൃതദേഹത്തിനൊപ്പം ഭാര്യ അനുഗമിക്കും.

അന്ത്യശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച അഹമ്മദാബാദിലെ ജറുസലേം മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ഒഐസിസി സൗദി നാഷനൽ ജനറൽ സെക്രട്ടറിയും ജീവകാരുണ്യപ്രവർത്തകനുമായ പ്രസാദ് കരുനാഗപ്പള്ളി നേതൃത്വം നൽകി. റോയി വർഗീസിന്റെ നിര്യാണത്തിൽ ഒഐസിസി അൽഹസ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Content Highlight: Expatriate Malayali dies of heart attack in Saudi Arabia

Next TV

Related Stories
മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

May 31, 2026 04:12 PM

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ...

Read More >>
എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

May 31, 2026 03:48 PM

എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എബോള' വൈറസ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി...

Read More >>
ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

May 31, 2026 12:35 PM

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ...

Read More >>
രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

May 31, 2026 12:30 PM

രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

ദുബൈയിൽ കോടികളുടെ ഊദ് കവർന്ന എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം...

Read More >>
Top Stories

News Roundup