കടൽ കടന്ന് പോളണ്ട് മൂസയുടെ ബിസിനസ് സാമ്രാജ്യം; സുഗന്ധ വ്യാപാരം 150 രാജ്യങ്ങളിലേക്ക്

കടൽ കടന്ന് പോളണ്ട് മൂസയുടെ ബിസിനസ് സാമ്രാജ്യം; സുഗന്ധ വ്യാപാരം 150 രാജ്യങ്ങളിലേക്ക്
Jan 20, 2026 04:22 PM | By Kezia Baby

ദുബായ് : (https://gcc.truevisionnews.com/)മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ‘ഫ്രാഗ്രൻസ് വേൾഡ്’ 150 രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷത്തിന് ദുബായ് എക്‌സ്‌പോ സിറ്റി വേദിയായി.

പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ ‘കുഞ്ഞോൻ’ എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കി സെബിൻ പൗലോസ് രചിച്ച ‘ഫ്രാഗ്രൻസ് ഓഫ് ലെഗസി’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും വേദിയിൽ നടന്നു.നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഫ്രാഗ്രൻസ് വേൾഡിന്റെ ചരിത്രംപറയുന്ന ഡ്രോൺ ഷോയും അരങ്ങേറി.

സിഇഒ പി.വി. സലാം, ജോയിന്റ് സി.ഇ.ഒ. പി.വി. സഫീൻ, ലബീബ് എന്നിവരുടെ സാന്നിധ്യത്തിൽ ഫ്രാഗ്രൻസ് വേൾഡിന്റെ ലോഗോ പ്രകാശനവുമുണ്ടായി. 150 രാജ്യങ്ങളിൽനിന്നെത്തിയ വിതരണക്കാർക്കൊപ്പം ദുബായിലെ ബിസിനസ് പ്രമുഖരും സ്ഥാപനത്തിലെ തൊഴിലാളികളും ഉൾപ്പെടെ 2000-ത്തിലേറെ പേർ പങ്കെടുത്തു.

1988-ൽ പോളണ്ടിൽവെച്ച് മൂസയുടെ ബിസിനസിന് ആദ്യമായി പിന്തുണ നൽകിയ പോളിഷ് വനിതയായ എലിസബത്ത്, 1989-ൽ ആദ്യത്തെ വിദേശ ഓർഡർ നൽകിയ ബൾഗേറിയ സ്വദേശിനി ലിലിയ പെട്രോവ, 1993-ൽ റഷ്യൻ മാർക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ കോൺസ്റ്റിൻ വാസ്നിക്കോ, 1995 മുതൽ പിന്തുണ നൽകുന്ന അസർബൈജാൻ സ്വദേശിയായ റാഷിദ് സഹവർഡീവ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

കമ്പനിയിൽ കൂടുതൽ കാലയളവ് ജോലി ചെയ്തവരെയും ആദരിച്ചു. എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കുമായി ഏഴു കോടിയിലധികം രൂപയുടെ സമ്മാനങ്ങളും വിതരണം ചെയ്തു.

Polish Musa's business empire crosses seas, trades spices to 150 countries

Next TV

Related Stories
ദുബായിൽ ഇലക്ട്രിക് വാഹന ചാർജിങ് വിപുലീകരിക്കുന്നു; ഗ്രീൻ ചാർജിങ് പോയിന്റുകൾ 1860 ആയി

Jan 20, 2026 04:06 PM

ദുബായിൽ ഇലക്ട്രിക് വാഹന ചാർജിങ് വിപുലീകരിക്കുന്നു; ഗ്രീൻ ചാർജിങ് പോയിന്റുകൾ 1860 ആയി

ദുബായിൽ ഇലക്ട്രിക് വാഹന ചാർജിങ് വിപുലീകരിക്കുന്നു ഗ്രീൻ ചാർജിങ് പോയിന്റുകൾ 1860...

Read More >>
അബഹയിലെ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്

Jan 20, 2026 03:48 PM

അബഹയിലെ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്

അബഹയിലെ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​...

Read More >>
അഗ്നിബാധയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ അന്തരിച്ചു

Jan 20, 2026 01:36 PM

അഗ്നിബാധയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ അന്തരിച്ചു

അഗ്നിബാധയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ...

Read More >>
'കടൽ കടക്കില്ല കേരള കോഴി'; കോഴിയിറച്ചി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ

Jan 20, 2026 01:35 PM

'കടൽ കടക്കില്ല കേരള കോഴി'; കോഴിയിറച്ചി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ

കോഴിയിറച്ചി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി...

Read More >>
ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Jan 20, 2026 11:24 AM

ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ...

Read More >>
സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു

Jan 20, 2026 11:18 AM

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ...

Read More >>
Top Stories

News Roundup