അബഹയിലെ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്

അബഹയിലെ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്
Jan 20, 2026 03:48 PM | By VIPIN P V

അബഹ: ( gcc.truevisionnews.com ) ദക്ഷിണ സൗദിയിലെ അബഹക്ക്​ സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു അപകടം. സെൻട്രൽ പോയിൻറ്​ ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജ്യനൽ ഓഫീസിൽ സ്​റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന്​ പിറകിൽ സൗദി പൗര​ന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.

റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വലിയപറമ്പ എ.എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന മുബറാക്-റംലത്ത് ദമ്പതികളുടെ മകനാണ് മരിച്ച റിയാസ്​. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ്-നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്.

Two youths including a Malayali died in a road accident in Abaha two others were injured

Next TV

Related Stories
ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

Mar 21, 2026 10:44 PM

ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ്...

Read More >>
ഒമാനിൽ മഴ തുടരും; ജാഗ്രത നിർദ്ദേശം

Mar 21, 2026 09:47 PM

ഒമാനിൽ മഴ തുടരും; ജാഗ്രത നിർദ്ദേശം

ഒമാനിൽ മഴ തുടരും; ജാഗ്രത...

Read More >>
യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Mar 21, 2026 05:52 PM

യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന്...

Read More >>
ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

Mar 21, 2026 03:34 PM

ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ...

Read More >>
സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

Mar 21, 2026 03:19 PM

സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ...

Read More >>
Top Stories