ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ്; 'ചരിത്ര ദിനം' ഡിസംബർ 15ന്

ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ്; 'ചരിത്ര ദിനം' ഡിസംബർ 15ന്
Dec 14, 2025 10:24 AM | By Kezia Baby

മനാമ: (https://gcc.truevisionnews.com/) ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്ന പരിപാടി ഡിസംബർ 15നു തിങ്കളാഴ്ച രാവിലെ 9 മണിക്ക് റിഫ കാമ്പസിൽ നടക്കും. 54-ാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തോടുള്ള സ്നേഹാദരവായിട്ടാണ് ഈ പരിപാടി നടക്കുന്നത്.

ഏകദേശം 3,500 വിദ്യാർഥികളെ ഉൾപ്പെടുത്തി ബഹ്‌റൈൻ ദേശീയ പതാക റിഫ കാമ്പസ് ഗ്രൗണ്ടിൽ തീർക്കും. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി ഇന്ത്യൻ സ്‌കൂളിന് ഈ രാജ്യം നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐക്യത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും ശക്തമായ പ്രതീകമായി ബഹ്‌റൈൻ്റെ ദേശീയ പതാക ദൃശ്യപരമായി ചിത്രീകരിക്കും. പ്രധാന മനുഷ്യ പതാക രൂപീകരണത്തിന് പുറമേ ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം, ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ ദേശീയ പതാകയെ വന്ദിക്കുന്നത്, ഒരേ സമയം മൂന്ന് ഭാഷകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആലപിക്കുന്നത് എന്നീ രേ ദിവസം മൂന്ന് റെക്കോർഡ് നേട്ടങ്ങൾ കൂടി കൈവരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ ആദ്യ ഘട്ടങ്ങൾ മുതൽ തന്നെ ദേശീയ അഭിമാനം, പൗര അവബോധം, ആതിഥേയ രാജ്യത്തോടുള്ള ആദരവ് എന്നിവ വളർത്തിയെടുക്കുന്നതിലുള്ള ഐ‌എസ്‌ബിയുടെ വിശ്വാസത്തെ ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നു.

Indian School Junior Campus aims for world record

Next TV

Related Stories
പുതുവർഷം; യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു

Dec 14, 2025 01:28 PM

പുതുവർഷം; യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു

പുതുവർഷം; യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി...

Read More >>
ഒ​മാ​നി​ൽ കാ​റ്റ്, മ​ഴ, വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ്​

Dec 14, 2025 11:00 AM

ഒ​മാ​നി​ൽ കാ​റ്റ്, മ​ഴ, വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ്​

ഒ​മാ​നി​ൽ കാ​റ്റ്, മ​ഴ, വെ​ള്ള​പ്പൊ​ക്ക...

Read More >>
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
Top Stories










News Roundup