മസ്കത്ത്: (https://gcc.truevisionnews.com/) നിരോധിത ഇലക്ട്രോണിക് സിഗരറ്റ് ഉൽപ്പന്നങ്ങളുമായി ഒമാൻ അതിർത്തി കടത്താൻ ശ്രമിച്ച പ്രതികളെ കസ്റ്റംസ് അധികൃതർ പിടികൂടി. ബുറൈമി ഗവർണറേറ്റിലെ അൽ ഹദഫ് ചെക്ക്പോസ്റ്റിൽ വെച്ചാണ് കള്ളക്കടത്ത് ശ്രമം ഒമാൻ കസ്റ്റംസ് തടഞ്ഞത്.
പ്രതികൾ സഞ്ചരിച്ച കാറിനുള്ളിൽ അതിവിദഗ്ധമായി പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഇലക്ട്രോണിക് സിഗരറ്റുകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.സംഭവത്തിൽ പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Banned e-cigarettes, customs in Buraimi




























