കുവൈത്ത് കസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കുവൈത്ത് കസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം
Mar 17, 2026 12:45 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) വ്യാജ ഇമെയിലുകൾക്കും അനൗദ്യോഗിക വെബ്‌സൈറ്റുകൾക്കുമെതിരെ കുവൈത്ത് കസ്റ്റംസ് മുന്നറിയിപ്പ്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ പേരിൽ എത്തുന്ന വ്യാജ ഇമെയിലുകൾ, സന്ദേശങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയുമായി ഇടപഴകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഇത്തരം ഇമെയിലുകൾക്കോ ​​സന്ദേശങ്ങൾക്കോ ​​മറുപടി നൽകാതിരിക്കുക, വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, അനൗദ്യോഗിക കക്ഷികൾക്ക് വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ നൽകാതിരിക്കുക എന്നിവ ശ്രദ്ധിക്കണമെന്നും അതോറിറ്റി ഉണർത്തി.

സഹൽ ആപ്പ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നീ രണ്ട് നിയമാനുസൃത മാർഗങ്ങൾ മാത്രമേ ഇലക്ട്രോണിക് ഇടപാടുകൾക്ക് കസ്റ്റംസിന് ഉള്ളതെന്നും വ്യക്തമാക്കി. കസ്റ്റംസിന്റെ പേരിൽ വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന റിപ്പോർട്ടുകളെ തുടർന്നാണ് മുന്നറിയിപ്പ്.

Content Highlight: Do not reply to fake emails - Customs

Next TV

Related Stories
കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

Jun 28, 2026 10:01 PM

കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം, പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത്...

Read More >>
കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Jun 28, 2026 05:11 PM

കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കുവൈത്ത് സൈനിക ആക്രമണം, ഒമാൻ പൂർണ്ണ ഐക്യദാർഢ്യം, ഒമാൻ വിദേശകാര്യ...

Read More >>
ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

Jun 28, 2026 03:51 PM

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

ഇറാൻ ആക്രമണം , ശക്തമായി അപലപിച്ചു കുവൈത്ത്, ഇറാൻ കുവൈത്ത് അതിർത്തി സംഘർഷം, കുവൈത്ത് വിദേശകാര്യ...

Read More >>
എഐ രംഗത്ത് പുതിയ ചരിത്രമെഴുതാൻ യുഎഇ; ഫെഡറൽ അതോറിറ്റി രൂപീകരണത്തിന് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി

Jun 28, 2026 02:23 PM

എഐ രംഗത്ത് പുതിയ ചരിത്രമെഴുതാൻ യുഎഇ; ഫെഡറൽ അതോറിറ്റി രൂപീകരണത്തിന് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി

എഐ, ഡാറ്റ ഏകോപനം, ഫെഡറൽ അതോറിറ്റി രൂപീകരണം, ഷെയ്ഖ് മുഹമ്മദ്,...

Read More >>
Top Stories

News Roundup

Entertainment News