കുവൈത്ത് : (gcc.truevisionnews.com) കുവൈത്തിൽ സമുദ്ര സുരക്ഷാ വിഭാഗം നടത്തിയ നിർണായകമായ ഓപ്പറേഷനിലൂടെ വൻതോതിലുള്ള മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ കർശന നിർദ്ദേശങ്ങളെ തുടർന്നായിരുന്നു ഈ കള്ളക്കടത്ത് തടയൽ ഓപ്പറേഷൻ.
പിടിച്ചെടുത്തവയിൽ 193 കഷണങ്ങളിലായുള്ള ഹാഷിഷും, ഏകദേശം 10,000 സൈക്കോട്രോപിക് ഗുളികകളും (93 മരുന്നുകൾ) ഉൾപ്പെടുന്നു. രാജ്യത്തിനകത്ത് അനധികൃതമായി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു ഇവ കടത്തിയത്.
തീരദേശ നിരീക്ഷണവും സമുദ്രാതിർത്തി സംരക്ഷണവും ലക്ഷ്യമിട്ടുള്ള വിപുലമായ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് കോസ്റ്റ് ഗാർഡ് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും കർശനമായ സുരക്ഷാ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Massive drug bust in Kuwait; Coast Guard seizes over 10 million psychotropic pills and hashish

































