ദുബൈ: (gcc.truevisionnews.com) പ്രവാസ ലോകത്തെ കൂട്ടായ്മയായ വടകര എൻ.ആർ.ഐ യുടെ വാർഷിക പരിപാടിയായ പ്രവാസോത്സവം നവംമ്പർ 2 ന് തുടക്കമാവും. പ്രാദേശിക കുട്ടായ്മകളിൽ 23 വർഷത്തെ പ്രവർത്തന പരാമ്പര്യമുള്ള വടകര എൻ ആർ ഐ യുടെ വാർഷിക പരിപാടി ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.
പ്രമുഖ ഗായകരായ ശ്രീനാഥ് ശിവശങ്കരൻ, നീതു ഫൈസൽ എന്നിവർ നയിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി നടത്തപ്പെടും. പ്രവാസികളായ കലാപ്രതിഭകളെ കണ്ടെത്തുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി നടക്കും.
കുട്ടികളുടെ ഫാഷൻ ഷോ, സ്റ്റാൻഡ് അപ്പ് കോമഡി മത്സരം, സ്കിറ്റ്, ശിംഘാരി മേളം തുടങ്ങി ജനകീയ കലാരൂപങ്ങളും വടക്കൻ മലബാറിലെ നാട്ടിപ്പാട്ട്, കല്യാണ വീട്ടിലെ അരവ് പാട്ട് തുടങ്ങിയ സംഗീത പരിപാടികളും അരങ്ങേറുന്നു.
വാർഷികത്തിൻ്റെ ഭാഗമായ പ്രവാസി ഓർമ്മക്കുറിപ്പ് മത്സരത്തിലെ വിജയികൾ, പ്രഥമ കടത്തനാട് മാധവി അമ്മ കവിതാ പുരസ്കാര ജേതാവ് എന്നിവരെ വേദിയിൽ വെച്ച് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർക്ക് കടത്താട്ട് ബിസനസ് എക്സ്ലൻസി അവാർഡും പരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Vadakara NRI's annual event 'Pravasotsavam' to begin on November 2

























_(30).jpeg)
_(24).jpeg)
.jpeg)






