ഉച്ചയുറക്കം പതിവാണോ....? ഈ ഉറക്കം തടി കൂടാൻ കരണമാണെന്നാണോ പേടി... എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ

ഉച്ചയുറക്കം പതിവാണോ....? ഈ ഉറക്കം തടി കൂടാൻ കരണമാണെന്നാണോ പേടി... എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ
Oct 22, 2025 01:08 PM | By Athira V

( www.truevisionnews.com ) ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഉറക്കം പ്രധാനമാണ്. . ഉറക്കക്കുറവ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ്. രാത്രിയിലെ ഉറക്കമല്ല, ഉച്ചയ്ക്ക് ഉറങ്ങുന്നവരുമുണ്ട്. ഊണു കഴിഞ്ഞാല്‍ ഉച്ചയുറക്കം പതിവായവരുണ്ട്. ചിലര്‍ക്ക് ഉച്ചയുറക്കമാണ്, ഒന്നുരണ്ടു മണിക്കൂറുകള്‍ നീണ്ട ഉറക്കം. ചിലര്‍ക്കിത് മയക്കമാണ്.

ഇത്തരത്തില്‍ ഉറങ്ങുന്നവര്‍ക്കും ഉറങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്കും വിലങ്ങായി നില്‍ക്കുന്ന ഒരു പ്രധാന സംശയമുണ്ട്. ഉച്ചയ്ക്ക് ഉറങ്ങിയാല്‍ തടി കൂടുമോയെന്നത്. ഇത് ആരോഗ്യത്തിന് ദോഷമാകുമോയെന്ന്. ഉച്ചയ്ക്കുറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന ചിന്ത പലര്‍ക്കുമുണ്ട്. ഉച്ചയ്ക്ക കിടന്നുറങ്ങിയാല്‍ തടി കൂടുമെന്നും പലരും പറഞ്ഞു കേള്‍ക്കാം. ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഉച്ചയുറക്കം വല്ലാതെ വന്നാല്‍ പോലും ഉറങ്ങാതെ ഉറക്കം തൂങ്ങിയിരുന്ന് കഷ്ടപ്പെടുന്നവരുമുണ്ട്.ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്നറിയൂ

ഉച്ചയ്ക്ക് മയങ്ങുന്നത്, ഉറങ്ങുന്നത് ആരോഗ്യത്തിന് കേടല്ല, മറിച്ച് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഉറങ്ങുന്നത് കൂടുതല്‍ നേരമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. മുക്കാല്‍ മണിക്കൂര്‍ വരെ മയങ്ങാം. ഇത് ആരോഗ്യത്തിന് ഗുണകരമാണ്.

ഉച്ചമയക്കം, ഉറക്കം ആരോഗ്യത്തിന് ദോഷം വരുത്തുമെന്നതിന് അടിസ്ഥാനമില്ലെന്ന് തന്നെ പറയാം. നേരെ മറിച്ച് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. നമ്മെ ഫ്രഷ് ആക്കാന്‍, ഏകാഗ്രതതയും മറ്റും വര്‍ദ്ധിപ്പിയ്ക്കാന്‍ ഉച്ചയുറക്കം സഹായിക്കുന്നുണ്ട്. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതേറെ നല്ലതാണ്. ഉച്ച ഭക്ഷണം കഴിഞ്ഞ് ഉറക്കം വന്നാല്‍ അല്‍പം മയങ്ങി എഴുന്നേറ്റാല്‍ തന്നെ ഊര്‍ജസ്വലത തോന്നും. ഇത് മയക്കം എന്നത് പ്രധാനമാണ്. കൂടുതല്‍ ഉറങ്ങുന്നത് ക്ഷീണം വരുത്തും.

എന്നാല്‍ ഉച്ചമയക്കം ദോഷകരമാകാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങാതിരിയ്ക്കുക. കാരണം ഇങ്ങനെ ഉറങ്ങുന്നത് ദഹന പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഇത് തടി അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കും. ഭക്ഷണം കഴിച്ചയുടന്‍ പോയി കട്ടിലിലേയ്ക്ക് മറിയുന്നത് ആരോഗ്യകരമായ ശീലമല്ല. ഇത് ഉച്ചയ്ക്കാണെങ്കിലും എപ്പോഴാണെങ്കിലും.

ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം അല്‍പനേരം നടക്കുക, ദഹനത്തിനുള്ള സമയം നല്‍കുക, ഇതിന് ശേഷം മാത്രം ഉറങ്ങുക. ഇതാണ് ആരോഗ്യകരമായ വഴി. ഇതു പോലെ ഉച്ചയ്ക്കുള്ളത് മയക്കം എന്നതാക്കാനും ശ്രദ്ധിയ്ക്കുക. അന്തംവിട്ട് മണിക്കൂറുകളോളം ഉറങ്ങരുതെന്നര്‍ത്ഥം. ഇതു പോലെ പകല്‍ ഉറങ്ങിയാല്‍ രാത്രിയുറക്കം തടസപ്പെടുമെന്നുള്ളവര്‍ രാവിലെയുള്ള ഉറക്ക ശീലം ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥം അനുസരിച്ച് രാത്രിയുറക്കം അത്യാവശ്യമാണ്. അതും നിശ്ചിത സമയം. ഇത് ഉച്ചയ്‌ക്കോ മറ്റേതെങ്കിലും സമയത്തോ ഉറങ്ങിയത് കൊണ്ട് കാര്യമില്ല.


Do you usually take afternoon naps? then you should know these things

Next TV

Related Stories
ആർത്തവ വേദന സഹിക്കാൻ ആകുന്നില്ലേ? ഈ ഭക്ഷണങ്ങൾ കഴിക്കൂ...

Oct 24, 2025 02:28 PM

ആർത്തവ വേദന സഹിക്കാൻ ആകുന്നില്ലേ? ഈ ഭക്ഷണങ്ങൾ കഴിക്കൂ...

ആർത്തവ വേദന സഹിക്കാൻ ആകുന്നില്ലേ? അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ...

Read More >>
ക്ഷീണമുണ്ടായിട്ടും രാത്രിയിൽ ഉറങ്ങാനാകുന്നില്ലേ...? എങ്കിൽ ഈ നാല് കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ

Oct 23, 2025 05:39 PM

ക്ഷീണമുണ്ടായിട്ടും രാത്രിയിൽ ഉറങ്ങാനാകുന്നില്ലേ...? എങ്കിൽ ഈ നാല് കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ

ക്ഷീണമുണ്ടായിട്ടും രാത്രിയിൽ ഉറങ്ങാനാകുന്നില്ലേ...? എങ്കിൽ ഈ നാല് കാര്യങ്ങൾ...

Read More >>
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; നിങ്ങളെ കാന്‍സര്‍ രോഗത്തിലേക്ക് തള്ളിവിടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ? ഇതാ....

Oct 22, 2025 09:31 PM

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; നിങ്ങളെ കാന്‍സര്‍ രോഗത്തിലേക്ക് തള്ളിവിടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ? ഇതാ....

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; നിങ്ങളെ കാന്‍സര്‍ രോഗത്തിലേക്ക് തള്ളിവിടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?...

Read More >>
പേര് പോലെ മധുരമൂറും 'മധുരക്കിഴങ്ങ്'; ചർമം തിളങ്ങാനും യുവത്വം നിലനിർത്താനുമെല്ലാം ഇത് മതി; അറിയാം ഗുണങ്ങൾ

Oct 21, 2025 08:48 PM

പേര് പോലെ മധുരമൂറും 'മധുരക്കിഴങ്ങ്'; ചർമം തിളങ്ങാനും യുവത്വം നിലനിർത്താനുമെല്ലാം ഇത് മതി; അറിയാം ഗുണങ്ങൾ

ർമം തിളങ്ങാനും ഹൃദയാരോഗ്യത്തിനും യുവത്വം നിലനിർത്താനുമെല്ലാം മധുരക്കിഴങ്ങ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall