റിയാദ്: (gcc.truevisionnews.com) മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) സൗദി അറേബ്യയിലെ റിയാദിൽ വെച്ച് അന്തരിച്ചു. റിയാദിലെ സുലൈലിൽ തൻ്റെ താമസസ്ഥലത്തുവെച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 38 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി സോമ സുന്ദരൻ നാട്ടിലേക്ക് പോയിട്ടില്ലായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം.
പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ സുഹൃത്ത് സലീമും കെഎംസിസി റിയാദ് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
Malayali passed away in Riyadh while about to return home during a long exile new

































