കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ വാഹനാപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 1,179 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 31,395 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് ഫർവാനിയ ഗവർണറേറ്റിലാണ് (6,472). തലസ്ഥാനം (5,286), അഹ്മദി (5,022), ജഹ്റ (4,719), ഹവല്ലി (2,317), മുബാറക് അൽ-കബീർ (2,111) എന്നിവയാണ് തൊട്ടുപിന്നിൽ.
ലൈസൻസില്ലാതെ വാഹനമോടിച്ച 79 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. ഇതിൽ 60 പേരും ജഹ്‌റ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഈ കാലയളവിൽ ട്രാഫിക് സ്റ്റേഷനുകളിൽ 65 പേരെ കസ്റ്റഡിയിലെടുത്തു, ഇതിൽ 40 പേരും ജഹ്‌റയിൽ നിന്നാണ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു. അന്വേഷണങ്ങൾക്കായി 66 പിടികിട്ടാപ്പുള്ളികൾ, തിരിച്ചറിയൽ രേഖകളില്ലാത്ത 36 പേർ, മോഷണക്കേസിലെ രണ്ട് പ്രതികൾ, താമസരേഖകൾക്ക് കാലാവധി കഴിഞ്ഞ 126 വിദേശികൾ, രണ്ട് വഴിയോര കച്ചവടക്കാർ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ, അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരാൾ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
'Accidental scene' in Kuwait: 1179 traffic accidents in a week, shocking figures