യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ്​ അൽ സായേഗ്

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ്​ അൽ സായേഗ്
Sep 2, 2025 03:52 PM | By Susmitha Surendran

അബുദാബി: (gcc.truevisionnews.com) യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അംഗീകാരത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന അബ്ദുൽറഹ്മാൻ അൽ ഒവൈസിന്റെ സേവനങ്ങൾക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് നന്ദി അറിയിച്ചു. ഫെഡറൽ ആരോഗ്യമേഖലയുടെ വികസനത്തിൽ അൽ ഒവൈസ് വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. അൽ സായേഗ് 2018 സെപ്റ്റംബർ മുതൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മന്ത്രാലയത്തിൻറെ സാമ്പത്തിക, വാണിജ്യ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത് അദ്ദേഹമാണ്. ഏഷ്യൻ രാജ്യങ്ങളുമായും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്) അംഗങ്ങളുമായും യുഎഇയുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

മന്ത്രിപദവികൾക്ക് പുറമെ, അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെയും (അഡ്‌നോക്) അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെയും (എഡിഎഫ്ഡി) ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. എമിറേറ്റ്സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫിന്റെ വൈസ് ചെയർമാനും യുഎഇ-യുകെ ബിസിനസ് കൗൺസിലിന്റെ സഹ ചെയർമാനുമാണ്. അമേരിക്കയിലെ ലൂയിസ് & ക്ലാർക്ക് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

Ahmed bin Ali Al Sayegh has been appointed as the UAE's new Minister of Health.

Next TV

Related Stories
അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....;  വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

Sep 3, 2025 12:59 PM

അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....; വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

വി​ദ്യാ​ർ​ഥി​ക​ള്‍ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്കൂ​ളു​ക​ള്‍ക്ക് നിർദ്ദേശം...

Read More >>
മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

Sep 2, 2025 09:09 PM

മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു...

Read More >>
പുതുജീവനായത് 20 പേർക്ക്, കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച പത്ത് പേരുടെ അവയവങ്ങൾ മാറ്റിവെച്ചു

Sep 2, 2025 08:32 PM

പുതുജീവനായത് 20 പേർക്ക്, കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച പത്ത് പേരുടെ അവയവങ്ങൾ മാറ്റിവെച്ചു

കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു....

Read More >>
സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

Sep 2, 2025 04:26 PM

സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall