ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതി അറസ്റ്റിൽ

ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതി അറസ്റ്റിൽ
Sep 2, 2025 03:51 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്‌റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതി അറസ്റ്റിൽ. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി ഡെർമറ്റോളജി, കോസ്മെറ്റോളജി സേവനങ്ങൾ നൽകിവന്ന 29 വയസ്സുകാരിയായ യുവതിയാണ് അറസ്റ്റിലായത്.

ലൈസൻസില്ലാത്ത ഈ സേവനങ്ങൾ പരസ്യം ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളും അവരുടെ അക്കൗണ്ടുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.ഫർണിഷ് ചെയ്ത ഒരു അപ്പാർട്ട്മെന്റിൽ വെച്ചാണ് യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തത്. തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള നിരവധി മരുന്നുകളും ലഹരിവസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി എൻ.എച്ച്.ആർ.എ അറിയിച്ചു.

പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസില്ലാത്ത സൗന്ദര്യ ചികിത്സാ സേവനങ്ങൾ നൽകുന്നത് ബഹ്‌റൈനിൽ ഗുരുതരമായ നിയമലംഘനമാണ്.

ഇത്തരം ചികിത്സകൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉപകരണങ്ങളും ആരോഗ്യത്തിന് ഹാനികരമാകാറുണ്ട്. അതിനാൽ, അംഗീകൃത ക്ലിനിക്കുകളിൽ നിന്നും ലൈസൻസുള്ള വിദഗ്ധരിൽ നിന്നും മാത്രം ഇത്തരം സേവനങ്ങൾ തേടാൻ എൻ.എച്ച്.ആർ.എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

Expatriate woman arrested for performing beauty treatment without a license

Next TV

Related Stories
അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....;  വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

Sep 3, 2025 12:59 PM

അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....; വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

വി​ദ്യാ​ർ​ഥി​ക​ള്‍ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്കൂ​ളു​ക​ള്‍ക്ക് നിർദ്ദേശം...

Read More >>
മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

Sep 2, 2025 09:09 PM

മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു...

Read More >>
പുതുജീവനായത് 20 പേർക്ക്, കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച പത്ത് പേരുടെ അവയവങ്ങൾ മാറ്റിവെച്ചു

Sep 2, 2025 08:32 PM

പുതുജീവനായത് 20 പേർക്ക്, കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച പത്ത് പേരുടെ അവയവങ്ങൾ മാറ്റിവെച്ചു

കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു....

Read More >>
സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

Sep 2, 2025 04:26 PM

സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall