---
title: "വെൽഡിങ്ങിനിടെ റിയാദിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Kannur native dies after falling from building in Riyadh while welding"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312503/kannur-native-dies-after-falling-from-building-in-riyadh-while-welding"
published_at: "2025-09-02T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a75f66ee0_fgdfg.jpg"
keywords: []
---

# വെൽഡിങ്ങിനിടെ റിയാദിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** **റിയാദ് : [ **കെട്ടിടത്തിന് മുകളിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മൊട്ടമ്മൽ പരേതരായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ ആണ് മരിച്ചത്. അൽഖർജ് സഹനയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു.

## Article Content

**റിയാദ് : [ **കെട്ടിടത്തിന് മുകളിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മൊട്ടമ്മൽ പരേതരായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ ആണ് മരിച്ചത്. അൽഖർജ് സഹനയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമെന്ന് സഹപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ 30 വർഷമായി അൽഖർജിലെ സഹനയിൽ വെൽഡിങ്‌ വർക്ക്‌ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന.

സതീശൻ കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: രജനി, മക്കൾ: സ്നേഹ, ഗോപിക. സഹോദരങ്ങൾ: സുജാത.പി.കെ, ശശി.പി.കെ, മരുമകൻ: യദു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312503/kannur-native-dies-after-falling-from-building-in-riyadh-while-welding)