Aug 27, 2025 04:50 PM

അബുദാബി: (gcc.truevisionnews.com) യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.

UAE announces three consecutive days of paid leave for the private sector for Prophet's Day

Next TV

Top Stories










News Roundup






Entertainment News





//Truevisionall