കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി . തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്.
മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി. മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.
Malappuram native found dead in Kuwait flat