മനാമ: (gcc.truevisionnews.com) സമൂഹ മാധ്യമത്തിൽ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്ത യുവതിയ്ക്ക് തടവും നാടുകടത്തലും. 200 ബഹ്റൈൻ ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ കണ്ടുകെട്ടാനും ഒരു വർഷത്തെ തടവിന് ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഏതു രാജ്യക്കാരിയാണ് ഇവരെന്നുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുവൈത്ത് സ്വദേശിനിയായ ഫാഷൻ ഇൻഫ്ളുവൻസർ ആണിവരെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ പൊതുധാർമികതയ്ക്കും ആചാരങ്ങൾക്കും എതിരായുള്ള വിഡിയോകളാണ് ഇവർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്ന് കോടതി കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
Woman sentenced to prison and deportation for posting obscene videos on social media


































