Jul 30, 2025 07:56 PM

മനാമ: (gcc.truevisionnews.com ) ബഹ്‌റൈന്‍റെ കാർഷിക പൈതൃകത്തെയും ഈന്തപ്പനയുടെ പ്രാധാന്യത്തെയും ആഘോഷിക്കുന്ന ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് തുടക്കം. ആഗസ്റ്റ് രണ്ട് വരെ ഹൂറത്ത് അൽ ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഫെസ്റ്റ് നടക്കുക.

നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്‍റ്, ബഹ്‌റൈൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ ഫാർമേഴ്‌സ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്‍റുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക കർഷകരെയും ചെറുകിട ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്‍റെ പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് ഈ ഉത്സവത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

ബഹ്‌റൈൻ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും അവസരം ഒരുക്കന്ന ഫെസ്റ്റാണിത്. വൈവിധ്യമാർന്ന ബഹ്‌റൈനി ഈന്തപ്പഴ ഇനങ്ങൾ കാണാനും വാങ്ങിക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും. കൂടാതെ, പരമ്പരാഗത കൊട്ട നെയ്ത്ത്, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ വർക്ക്‌ഷോപ്പുകളും ഗെയിമുകളും, ഈന്തപ്പഴം കൊണ്ട് നിർമിച്ച വിഭവങ്ങൾ എന്നിവയുൾപ്പെടെ രസകരമായ നിരവധി കൗതുകങ്ങൾ ഉത്സവത്തിൽ ആസ്വദിക്കാം.

ഖലാസ്, സുക്കരി, മെഡ്ജൂൾ, മുബാഷറ, ഖവാജ, ഗർറ, മെർസിബാൻ എന്നിങ്ങനെ 200 ലധികം ഈന്തപ്പഴ ഇനങ്ങൾ വ്യത്യസ്ത രൂപങ്ങളിലും രുചികളിലും ഇവിടെ ലഭ്യമാകും. കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിൽ ഏകദേശം 60 കർഷകർ പങ്കെടുത്തിരുന്നു. ഇത്തവണയും കൂടുതൽ സന്ദർശകർ മേളയിൽ എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

The 6th edition of the Bahrain Palm Festival begins at Hurat Ali

Next TV

Top Stories










News Roundup






//Truevisionall