ജിദ്ദ: (gcc.truevisionnews.com) വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. കൊണ്ടോട്ടി കരിപ്പൂർ ചോലമാട് സ്വദേശി, താഴത്തെ പള്ളിയാളി പുതുക്കുളം, അബ്ദുൽ റഷീദ് ടിപി (കുഞ്ഞിമോൻ,54) ആണ് മരിച്ചത്. ജിദ്ദ ഹറാസത്തിൽ ജോലി ചെയ്യുന്ന റഷീദ് ഇന്നലെ(ചൊവ്വ) രാത്രി ഹറാസത്തിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
ജീവൻ രക്ഷാപ്രവർത്തകരെത്തി ഉടൻ തന്നെ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ എത്തിച്ചു ചികിത്സിയിൽ തുടരവേ ഇന്ന് രാവിലെയൊടെ നില വഷളാവുകയായിരുന്നു. 12 വർഷമായി ജിദ്ദ ഹറാസാത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: റുബിന, മക്കൾ: മുഹമ്മദ് റംഷാദ്, റാനിയ ഷെറിൻ, മുഹമ്മദ് തയ്യിബ്. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളും പ്രവർത്തകരും രംഗത്തുണ്ട്.
A Malayali expatriate died in a car accident in Jeddah