താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ
Jul 29, 2025 06:33 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേർ അറസ്റ്റിൽ. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. നിയമം കർശനമായി നടപ്പിലാക്കുന്നതിന്‍റെയും രാജ്യത്ത് ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നൽകിയ നിർദ്ദേശത്തെ തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫെർ അൽ അദ്‌വാനിയുടെ മേൽനോട്ടത്തിൽ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ജൂലൈ 24 വ്യാഴാഴ്ച പുലർച്ചെയാണ് റെയ്ഡുകൾ ആരംഭിച്ചത്.

ഹവല്ലി, മൈദാൻ ഹവല്ലി, സൽമിയ, ജഹ്റ, ജലീബ് അൽ ഷുവൈക്ക് എന്നിവിടങ്ങളിൽ കഴിയുന്ന അനധികൃത പ്രവാസികളും നിയമരീതിയിൽ രേഖകളില്ലാതെ ജോലി ചെയ്യുന്നവരും റെയ്ഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതുപോലെ തന്നെ നിയമപരമായ രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകളെയും തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

153 people arrested in Kuwait for violating residence and labor laws

Next TV

Related Stories
മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Mar 13, 2026 11:01 AM

മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
അൽ ഖർജിൽ അപകടസാധ്യത ഒഴിഞ്ഞു; സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്ന് അധികൃതർ

Mar 13, 2026 08:31 AM

അൽ ഖർജിൽ അപകടസാധ്യത ഒഴിഞ്ഞു; സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്ന് അധികൃതർ

അൽ ഖർജിൽ അപകടസാധ്യത ഒഴിഞ്ഞു, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്ന്...

Read More >>
​ഗൾഫിലെ സിബിഎസ്ഇ +2 പരീക്ഷ; വിദ്യാർഥി സൗഹൃദമായ തീരുമാനം വേണമെന്ന് പ്രവാസി മലയാളി സംഘടന

Mar 13, 2026 08:10 AM

​ഗൾഫിലെ സിബിഎസ്ഇ +2 പരീക്ഷ; വിദ്യാർഥി സൗഹൃദമായ തീരുമാനം വേണമെന്ന് പ്രവാസി മലയാളി സംഘടന

​ഗൾഫിലെ സിബിഎസ്ഇ +2 പരീക്ഷ, വിദ്യാർഥി സൗഹൃദമായ തീരുമാനം വേണമെന്ന് പ്രവാസി മലയാളി...

Read More >>
പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന നടപടി

Mar 12, 2026 10:27 PM

പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന നടപടി

പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന...

Read More >>
Top Stories

News Roundup