കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്ന് വിവാഹമോചന ഹർജി നൽകി യുവതി. ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതിയാണ് വിവാഹമോചനത്തിനായി അപേക്ഷിച്ചിരിക്കുന്നത്.
'മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള ഏക കാരണമായി പരിഗണിക്കാനാവില്ല. എന്നാൽ, തന്റെ ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചത് അവർക്ക് മാനസിക വേദനയുണ്ടാക്കി'. ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷക ഹവാര അൽ ഹബീബ് വ്യക്തമാക്കി.
ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങിയതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെടും. കുട്ടികളെയും മുതിർന്നവരെയും ഉപദ്രവിക്കുന്നത് നിയമപ്രകാരം ഒരുപോലെ കുറ്റകരമാണ്. ഈ ദാമ്പത്യത്തിൽ ഒരാൾ മാത്രമാണ് വിശ്വസ്തത പുലർത്തിയത്. മറ്റേയാൾ ചതിക്കുകയും ആക്രമിക്കുകയും ചെയ്തു. ചില ദമ്പതികൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, പങ്കാളികളിൽ ഒരാളെ അകാരണമായി ക്രൂരമായി ഉപദ്രവിച്ച ശേഷം ബന്ധം തുടരുക അസാധ്യമാണെന്നും ഹവാര അൽ ഹബീബ് കൂട്ടിച്ചേർത്തു.
physical and mental torture woman who donated kidney to husband faces divorce