അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Jul 16, 2025 05:41 PM | By VIPIN P V

റിയാദ്​: (gcc.truevisionnews.com) നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് കിങ്​ ഖാലിദ്​ എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്.

സൗദി വടക്കൻ അതിർത്തി പ്രവിശ്യയായ അൽ ജൗഫിലെ മൈഖോവ എന്ന സ്ഥലത്ത്​ മെക്കാനിക്കായാണ്​​ ജോലി ചെയ്​തിരുന്നത്​. അവധിക്ക്​ നാട്ടിൽ പോയതാണ്​. റിയാദിൽ ഇറങ്ങിയ ശേഷം കണക്ഷൻ വിമാനത്തിൽ 1100 കിലോമീറ്ററകലെയുള്ള അൽജൗഫിലേക്ക്​ പോകാനായിരുന്നു പദ്ധതി. തിങ്കളാഴ്ച രാത്രി കൊച്ചിയിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിലാണ്​ വന്നത്​.

ചൊവ്വാഴ്​ച രാവിലെ റിയാദിൽ വിമാനമിറങ്ങി. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ ആ വിമാനം ലഭിച്ചില്ല. തുടർന്ന് ബസിൽ പുറപ്പെടാൻ തീരുമാനിച്ചിരിക്കു​മ്പോഴാണ്​ എയർപ്പോർട്ടിൽ വെച്ച്​ തന്നെ കുഴഞ്ഞുവീണത്. ഉടൻ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരണം സ്ഥിരീകരിച്ച്​ മൃതദേഹം അവിടെ നിന്നും റിയാദിലെ ശുമൈസി ആശുപത്രിയിലിലേക്ക് മാറ്റി. അൽ ജൗഫിലെ മൈഖോവയിൽ 30 വർഷമായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്​. ഒരു മകളുടെ വിവാഹം കഴിഞ്ഞു. നിയമ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Malayali man collapses and dies after landing in Riyadh after vacation

Next TV

Related Stories
തൊഴിലുടമകൾക്ക് പ്രത്യേക നിർദ്ദേശം; സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴി മാത്രം

Dec 21, 2025 07:10 PM

തൊഴിലുടമകൾക്ക് പ്രത്യേക നിർദ്ദേശം; സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴി മാത്രം

സൗദി അറേബ്യ, തൊഴിലുടമകൾക്ക് പ്രത്യേക നിർദ്ദേശം, വീട്ടുജോലിക്കാരുടെ ശമ്പളം, ബാങ്കുവഴി മാത്രം...

Read More >>
റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുക ലക്ഷ്യം; നിർണായക നീക്കവുമായി ദുബായ് പൊലീസ്

Dec 20, 2025 05:16 PM

റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുക ലക്ഷ്യം; നിർണായക നീക്കവുമായി ദുബായ് പൊലീസ്

റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുക ലക്ഷ്യം, നിർണായക നീക്കവുമായി ദുബായ്...

Read More >>
ഫുജൈറയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ അപകടം; പ്രവാസിക്ക് ദാരുണാന്ത്യം

Dec 20, 2025 05:00 PM

ഫുജൈറയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ അപകടം; പ്രവാസിക്ക് ദാരുണാന്ത്യം

ഫുജൈറയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ അപകടം, പ്രവാസിക്ക്...

Read More >>
കുവൈത്തിൽ  വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ

Dec 20, 2025 02:58 PM

കുവൈത്തിൽ വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ

വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച...

Read More >>
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

Dec 20, 2025 12:49 PM

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ...

Read More >>
Top Stories

News Roundup