മദീന: (gcc.truevisionnews.com) സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) മദീനയിൽ മരിച്ചു. ഭാര്യക്കൊപ്പം ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് മദീനാ സന്ദർശനത്തിനെത്തിയതായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. റിയാദിലുള്ള മകൻ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റും കെ.എം.സി.സി മദീന വെൽഫയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Hajj pilgrim from Kannur dies in Medina

































