കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ രണ്ടിടങ്ങളിലായി ഉണ്ടായ തീപിടുത്തത്തിൽ ഒരു മരണം, ഒമ്പത് പേർക്ക് പരിക്കേറ്റു.
അൽ-ബൈറാഖ്, അൽ-ഖുറൈൻ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അൽ-ഖുറൈൻ മാർക്കറ്റ്സ് ഏരിയയിലെ ഒന്നാം നിലയിലെ ഒരു റെസ്റ്റോറന്റിലും കടകളിലും ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ, ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഫർവാനിയ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു, ഒരാൾ മരിക്കുകയും ചെയ്തു. തുടരന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണപ്പെട്ടയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിച്ചു . ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.54നാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Fire breaks out at restaurant and apartment in Kuwait one dead and nine injured