ദുബൈ: (gcc.truevisionnews.com) ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.54നാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Fire breaks out construction site Dubai Harbor