യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ തട്ടിപ്പ്, ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിലായി

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ തട്ടിപ്പ്,  ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിലായി
Jul 2, 2025 01:40 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകരെ കബളിപ്പിക്കാൻ വ്യാജ വിവരങ്ങൾ നിർമ്മിച്ച് പ്രവർത്തിച്ചിരുന്ന ഒരു ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിരന്തരമായ പോരാട്ടത്തിന്റെ ഭാഗമായി, സിറ്റിസൺഷിപ്പ് ആൻഡ് റസിഡൻസി അഫയേഴ്സ് സെക്ടറിന്റെ നേതൃത്വത്തിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ആണ് ഈ ഓപ്പറേഷൻ നടത്തിയത്.

വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്തുകയായിരുന്നു. യൂറോപ്യൻ എംബസികൾ നിശ്ചയിച്ചിട്ടുള്ള വിസ ആവശ്യകതകൾ നിറവേറ്റുന്നതിനായി തൊഴിലുകൾ മാറ്റിയെഴുതുക, വിവരങ്ങൾ കെട്ടിച്ചമയ്ക്കുക, വർക്ക് പെർമിറ്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മറ്റ് രേഖകൾ എന്നിവയിൽ കൃത്രിമം കാണിക്കുക തുടങ്ങിയ തട്ടിപ്പുകളാണ് നടത്തിയിരുന്നത്.

അനധികൃത കുടിയേറ്റ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശത്ത് നിന്ന് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രവർത്തിച്ചിരുന്ന ഒരു ഈജിപ്തുകാരനെ കുറിച്ചുള്ള വിവരം ലഭിച്ചത് അന്വേഷണത്തിൽ നിർണായകമായി. അധികൃതർ കുവൈത്തിൽ വെച്ച് ഈ സംഘത്തിലെ മറ്റ് പല അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും അവരുടെ ഉപകരണങ്ങളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.

Criminal gang arrested Kuwait visa fraud European countries

Next TV

Related Stories
ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

Jul 3, 2025 10:29 AM

ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത്...

Read More >>
`അടിച്ചു മോനേ...!' , പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റ് സമ്മാനം

Jul 2, 2025 01:39 PM

`അടിച്ചു മോനേ...!' , പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റ് സമ്മാനം

പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റ്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.